Currency

ദുബായില്‍ ബാഗേജ് നിയമത്തില്‍ മാറ്റം

സ്വന്തം ലേഖകന്‍Sunday, April 1, 2018 10:39 am

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ ബാഗേജ് നിയമത്തില്‍ ഏപ്രില്‍ രണ്ടു മുതല്‍ മാറ്റമുണ്ടാകും. നിശ്ചിതവലിപ്പമില്ലാത്തതും വലിപ്പം കൂടുതലുമുള്ള ഓരോ ബാഗേജിനും 45 ദിര്‍ഹം അധികം തുക ഈടാക്കും. 45 ദിര്‍ഹമാണ് അധികം ഈടാക്കുക. എയര്‍ഇന്ത്യയില്‍ യാത്രചെയ്യുന്നവര്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.

ബാഗേജുകള്‍ക്ക് നിശ്ചയിച്ച വലിപ്പം പാലിക്കുന്നില്ലെങ്കില്‍ ഔട്ട് ഓഫ് ഗേജ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അധികം തുക ഈടാക്കുക. 30 സെന്റീ മീറ്റര്‍ നീളവും വീതിയും ഇല്ലാത്തതും ഏഴര സെന്റിമീറ്റര്‍ വലിപ്പമില്ലാത്തതുമായ ബാഗേജുകള്‍ ഇതില്‍ ഉള്‍പ്പെടും. രണ്ടുകിലോയില്‍ കുറവുള്ള ബാഗേജും, ടിവി, പാനല്‍ ഡിസ്പ്ലേ എന്നിവക്കും ഇത് ബാധകമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x