
ദുബായ്: യുഎഇ വീസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി താത്കാലികമായി നീട്ടിവച്ചതായി ഗള്‍ഫ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ ഓണ്‍ലൈന്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ ഒന്നു മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയതായി യു.എ.ഇ മനുഷ്യവിഭവസ്വദേശിവത്കരണ മന്ത്രാലയത്തെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഫെബ്രുവരി നാലുമുതലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് നാട്ടില്‍നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. എന്നാല്‍, ചില രാജ്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വീസ അനുവദിച്ചിരുന്നു. യു.എ.ഇ.യില്‍ പുതുതായി തൊഴില്‍ നേടുന്നവര്‍ക്ക് നാട്ടില്‍ കുറ്റകൃത്യപശ്ചാത്തലമില്ലെന്ന് ഉറപ്പാക്കുന്നതിനാണിത്.
യു.എ.ഇ.യിലുള്ളവര്‍ തൊഴില്‍ മാറുമ്പോള്‍ അടുത്ത പോലീസ് സ്റ്റേഷനില്‍നിന്ന് ഇത് സമ്പാദിക്കേണ്ടതുമുണ്ട്. ഫെബ്രുവരിയില്‍ നടപ്പാക്കിയ ഈ പരിഷ്കാരം നാട്ടില്‍നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് വലിയ പ്രയാസങ്ങളുണ്ടാക്കുന്നുണ്ടെന്ന പരാതി വ്യാപകമായിരുന്നു. നാട്ടില്‍ ഇതുസംബന്ധിച്ച നടപടിക്രമങ്ങളെക്കുറിച്ചാണ് പരാതികള്‍ ഏറെയും. അതേസമയം സ്വഭാവ സര്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി നിര്‍ത്തലാക്കിയതായും കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.