Currency

സിനിമാ പ്രേമികളായ സഞ്ചാരികള്‍ക്ക് വേണ്ടി പുതുസംരംഭവുമായി ദുബായ്

സ്വന്തം ലേഖകന്‍Friday, April 6, 2018 7:50 pm

ദുബായ്: സിനിമാ പ്രേമികളായ സഞ്ചാരികള്‍ക്ക് വേണ്ടി പുതുസംരംഭവുമായി ദുബായ്. സിനിമാപ്രേമികളായ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ഇനി മുതല്‍ താമസിക്കുന്ന ഹോട്ടലില്‍ തന്നെ സിനിമാതിയേറ്റര്‍ ക്രമീകരിക്കാനാണ് ദുബായുടെ തീരുമാനം. ദുബായുടെ ഹൃദയഭാഗമായ ഡൗണ്‍ടൗണ്‍ ദുബായിലെ റോവ് ഡൗണ്‍ടൗണ്‍ ഹോട്ടലിലായിരിക്കും ഈ പദ്ധതിയുടെ തുടക്കം. കെട്ടിടനിര്‍മാതാക്കളായ ഇമാറിന്റെ ആശയമാണ് പുതു പദ്ധതി.

ഇമാറിന്റേ തന്നെയാണ് പദ്ധതിയുടെ ആവിഷ്‌കാരമെന്നതും ശ്രദ്ധേയമാണ്. 49 സീറ്റുകളുള്ള തിയേറ്ററിന്റെ നടത്തിപ്പ് റീല്‍ സിനിമാസിനാണ്. പദ്ധതിയുടെ നിര്‍മ്മാണം ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x