
ദുബായ്: ഫീസ് നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ല. ദുബായിലെ വിദ്യാഭ്യാസ അതോറിറ്റിയുടേതാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ്. അതോറിറ്റിയുടെ അനുവാദമില്ലാതെ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാടില്ലെന്നും കെഎച്ച്ഡിഎ നിര്‍ദ്ദേശിച്ചു.
സ്‌കൂള്‍ ഫീസ് വൈകിയതിന്റെ പേരില്‍ വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കുന്നു എന്ന പരാതികള്‍ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നിര്‍ദേശം. ദുബായില്‍ കെഎച്ച്ഡിഎയുടെയും അബൂദബിയില്‍ അഡെകിന്റെയും അനുമതിയില്ലാതെ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ പാടില്ല.
അബൂദബിയില്‍ നടപടി നേരിട്ട വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരമൊരുക്കണമെന്നാണ് നിയമം. ഫീസിന്റെ പേരില്‍ വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും കെഎച്ച്ഡിഎ മുന്നറിയിപ്പ് നല്‍കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.