
ദുബായ്: റമദാന് മാസത്തില്‍ യു.എ.ഇയിലെ 600 ഔട്ട്ലറ്റുകളില് പലവ്യഞ്ജന ഉല്പന്നങ്ങള്ക്ക് 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം. സഹകരണ ഔട്ട് ലെറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും റമദാനില്‍ 25 മുതല്‍ 50 ശതമാനം വരെ വിലക്കിഴിവ് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
ചില ഉല്പന്നങ്ങള് കടക്കാര്‍ക്ക് ലഭിച്ച അതേ വിലക്ക് തന്നെ വില്പന നടത്തുന്നതുള്‍പ്പെടെ നിരവധി നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. വ്യത്യസ്ത നിരക്കിലുള്ള രണ്ട് പായ്ക്കുകള്‍ അവതരിപ്പിക്കുന്നതിന് പ്രമുഖ ഔട്ട്ലെറളറുകളുമായി ധാരണയായി. നിത്യോപയോഗ വസ്തുക്കളും റമദാനില്‍ സവിശേഷമായി ഉപയോഗിക്കുന്ന ഉല്പന്നങ്ങളുമാണ് പായ്ക്കുകളില്‍ ഉള്‍പ്പെടുത്തുക. 100 ദിര്‍ഹത്തില്‍ താഴെയുള്ള 20 ഉല്പന്നങ്ങള് ആദ്യ പായ്ക്കിലും 200 ദിര്‍ഹത്തില്‍ താഴെ വിലയുള്ള 20 ഉല്പന്നങ്ങള് രണ്ടാം പായ്ക്കിലും ഉണ്ടാകും.
300 മുതല്‍ 400 വരെയുള്ള ഉല്പന്നങ്ങളില്നിന്ന് ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള 20 ഉല്പന്നങ്ങള് തെരഞ്ഞെടുക്കാം. ഈ 20 ഉല്പന്നങ്ങള് വെവ്വേറെ വാങ്ങുന്നതിനേക്കാള്‍ പായ്ക്കുകളിലായി വാങ്ങുമ്പോള്‍ 25 മുതല്‍ 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. ഉപഭോക്താക്കളുടെ പരാതികള്‍ കേട്ട് പരിഹാരം ഉറപ്പാക്കാനുള്ള സംവിധാനവും മന്ത്രാലയം ഏര്‍പ്പെടുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.