
ഷാര്‍ജ: ഷാര്‍ജയിലെ വിദേശ നിക്ഷേപകരുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം. ഷാര്‍ജയുടെ നിക്ഷേപകാര്യ വിഭാഗം ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ പുറത്ത് വിട്ട കണക്ക് പ്രകാരം യു.കെ, അമേരിക്ക, ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്.
മൊത്തം 5.97 ബില്യന്‍ ദിര്‍ഹം വിദേശ നിക്ഷേപമാണ് ഷാര്ജയക്ക് 2017 ല്‍ ലഭിച്ചത്. അതേസമയം ഷാര്‍ജ വളര്‍ച്ചയുടെ പാതയിലാണെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ജി.ഡി.പി.യില്‍ അഞ്ചുശതമാനം വളര്‍ച്ചയാണ് രാജ്യം കഴിഞ്ഞ വര്‍ഷം നേടിയത്.
വിദേശ നിക്ഷേപകരുടെ പട്ടികയില്‍ ഇന്ത്യ ആദ്യ സ്ഥാനത്ത് വരുന്നത് ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഗുണകരമായി മാറും. രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടും. കഴിഞ്ഞ വര്‍ഷം 5000 പുതിയ തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.