
ദുബായ്: ദുബായിലെ എല്ലാ ഗ്രോസറി ഷോപ്പുകള്‍ക്കും ഇനി ഒരേ രൂപമായിരിക്കും. ദുബായില്‍ ഗ്രോസറി നടത്തിപ്പുകാര്‍ ഭൂരിപക്ഷവും മലയാളികളാണ്. നഗരസഭ നിര്‍ദേശിച്ച പ്രകാരം സ്ഥാപനം നവീകരിക്കാന്‍ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇവര്‍. ദുബായ് നഗരത്തിലെ മുഴുവന്‍ പലചരക്കുകടകള്‍ക്കും അഥവാ ഗ്രോസറികള്‍ക്കും ഇനി നഗരസഭ നിര്‍ദേശിച്ച ഏകീകൃത രൂപമായിരിക്കും.
ഗ്രോസറി എന്ന് ഇംഗ്ലീഷിലും ബഖാല എന്ന് അറബിയിലും വായിക്കാവുന്ന വിധമായിരിക്കും പലചരക്ക് കടകളുടെ ബോര്‍ഡുകള്‍. ഇംഗ്ലീഷില്‍ ജിയും അറബിയില്‍ ബാഉം കലര്‍ന്ന ലോഗോ. മാറ്റം പുറത്തുമാത്രമല്ല അകത്തുമുണ്ട്. വൃത്തിയുള്ള ടൈലും ഇന്റീരിയറും വേണം. നിരീക്ഷണകാമറ നിര്‍ബന്ധം. സാധനങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക അറകള്‍ വേണം.
പ്രാണികളെ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ വേണം. ബാര്‍കോഡ് പഞ്ചിങ് ബില്ലിങ് സംവിധാനങ്ങള്‍ വേറെ. നഗരസഭയുടെ നിര്‍ദേശപ്രകാരം എല്ലാ ഗ്രോസറികളും ഇപ്പോള്‍ രൂപമാറ്റത്തിന്റെ തിരക്കിലാണ്. ഇതിന്റെ ചെലവ് പൂര്‍ണമായും നടത്തിപ്പുകാര്‍ തന്നെ വഹിക്കണം. നേരത്തെ അബൂദബി എമിറേറ്റിലും ബഖാലകള്‍ ഇത്തരത്തില്‍ ഏകീകരിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.