Currency

ഷാര്‍ജ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്ത്യക്കാരടക്കം വിദേശീയര്‍ക്കു ശമ്പള വര്‍ധന

സ്വന്തം ലേഖകന്‍Monday, April 16, 2018 1:50 pm

ഷാര്‍ജ: ഷാര്‍ജ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശീയര്‍ക്ക് 10% ശമ്പള വര്‍ധന. മുന്‍കാലാടിസ്ഥാനത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ശമ്പള വര്‍ധന പ്രാബല്യത്തില്‍ വരും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ശമ്പള വര്‍ധനയ്ക്ക് നിര്‍ദേശം നല്‍കിയത്.

ആദ്യം സ്വദേശി ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനയ്ക്ക് നിര്‍ദേശം നല്‍കുകയും പിന്നീട് വിദേശീയര്‍ക്കും ശമ്പള വര്‍ധന നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ശമ്പള വര്‍ധന പ്രകാരം 600 ദശലക്ഷം ദിര്‍ഹമാണ് സര്‍ക്കാരിന് അധിക ചെലവു വരിക. ഷാര്‍ജയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x