
ഷാര്‍ജ: വിനോദസഞ്ചാരത്തിലും നിക്ഷേപത്തിലും ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രിയപ്പെട്ട കേന്ദ്രമായി ഷാര്‍ജ മാറുന്നു. എമിറേറ്റിലെ പൈതൃക മേഖലകളിലും മറ്റും എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടി. എമിറേറ്റില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വര്‍ധന രേഖപ്പെടുത്തുന്നതായി ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി ചെയര്മാന് ഖാലിദ് ജാസിം അല്‍ മിദ്ഫ പറഞ്ഞു. 17 ലക്ഷത്തിലേറെ വിനോദസഞ്ചാരികള്‍ എത്തുന്നതായാണ് കണക്ക്.
വിവിധ ടൂറിസം പാക്കേജുകളില്‍ ഒട്ടേറെ ഇന്ത്യക്കാരും എത്തുന്നുണ്ട്. ഷാര്‍ജ വിഷന്‍ 2021ന്റെ ഭാഗമായുള്ള പദ്ധതികളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. എമിറേറ്റിലെ വിദേശനിക്ഷേപത്തില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണെന്നു കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതേസമയം ഷാര്‍ജയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തില് (ജിഡിപി) 700 കോടി ദിര്‍ഹം ടൂറിസത്തില്‍ നിന്നാണ്. 8300 കോടി ദിര്‍ഹമാണ് മൊത്തം ആഭ്യന്തര ഉല്പാദനം.
യുഎഇയുമായുള്ള ശക്തമായ വ്യാപാര ബന്ധത്തിന്റെ തുടര്‍ച്ചയാണ് ഷാര്‍ജയിലെ വിദേശ നിക്ഷേപ പട്ടികയിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനം. നിലവില്‍ 17,000ല്‍ ഏറെ ഇന്ത്യന്‍ വ്യവസായങ്ങള്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സിനു കീഴില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷാര്‍ജ ഫ്രീസോണുകളില്‍ പ്രവര്‍ത്തിക്കുന്ന 7000ല്‍ അധികം കമ്പനികളും ഇന്ത്യന്‍ സംരംഭകരുടേതാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇവിടങ്ങളില്‍ തൊഴിലെടുക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.