Currency

റെന്റ്എകാര്‍ മേഖലയിലെ സ്വദേശിവത്കരണം; പരിശോധന ശക്തമാക്കി

സ്വന്തം ലേഖകന്‍Wednesday, April 25, 2018 12:05 pm

റിയാദ്: സൗദിയിലെ റെന്റ്എകാര്‍ മേഖലയില്‍ നടപ്പാക്കിയ സ്വദേശിവത്കരണം ഉറപ്പു വരുത്താന്‍ തൊഴില്‍ കാര്യ മന്ത്രാലയം പരിശോധന ശക്തമാക്കി. രാജ്യത്തുടനീളം 7868 ഓളം പരിശോധനകളാണ് പൂര്‍ത്തിയായത്. സൗദിയില്‍ ഇക്കഴിഞ്ഞ റജബ് ഒന്നു മുതലാണ് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരമുണ്ടാകാന്‍ റെന്റ് എ കാര്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ആരംഭിച്ചത്.

പൊതുഗതാഗത അതോറിറ്റിയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായും സഹകരിച്ച് ഒരു മാസത്തിനിടയിലാണ് ഇത്രയും പരിശോധനകള്‍ നടന്നത്. 7112 സ്ഥാപനങ്ങള്‍ തീരുമാനം പാലിച്ചതായും 283 എണ്ണം തീരുമാനം ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 473 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും 265 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

അതേസമയം 12 മേഖലകളില്‍ പുതുതായി പ്രഖ്യാപിച്ച സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചു. വിവിധ ഗവണ്‍മെന്റ് വകുപ്പുകളിലെ സ്വദേശീവത്കരണ സമിതി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ റിയാദിലെ തൊഴില്‍ മന്ത്രാലയ ആസ്ഥാനത്തായിരുന്നു യോഗം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x