Currency

ദുബായ് സൈക്കിള്‍ ട്രാക്ക് ശൃംഖല വിപുലീകരിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, April 25, 2018 12:37 pm

ദുബായ്: ദുബായിലെ സൈക്ലിങ് ട്രാക്ക് ശൃംഖല വിപുലീകരിക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. നിലവിലുള്ള 316 കിലോമീറ്ററില്‍ നിന്ന് 850 കിലോമീറ്ററായി ദീര്‍ഘിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആര്‍.ടി.എയുടെ സ്ട്രാറ്റജിക് പ്ലാനിങ് ഡയറക്ടര്‍ മോന അല്‍ ഉസൈമി വ്യക്തമാക്കി. 2030 ഓടെ വിപുലീകരണം പൂര്‍ത്തിയാകും.

സൈക്കിളിങിന് യോജിച്ച ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റുമെന്നും പ്രഖ്യാപനമുണ്ട്. വിനോദം എന്നതിലുപരി യാത്രാമാര്‍ഗം എന്ന നിലയിലേക്ക് സൈക്ലിങിനെ ഉയര്‍ത്തണമെന്ന് കനേഡിയന്‍ നഗരാസൂത്രണ വിദഗ്ധന്‍ ബ്രന്റെ് ടൊഡേറിയന്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x