Currency

സ്‌കൈപ്പ്, ഫേസ് ടൈം എന്നിവക്ക് യു.എ.ഇയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചേക്കും

സ്വന്തം ലേഖകന്‍Monday, April 30, 2018 11:38 am

ദുബായ്: സ്‌കൈപ്പ്, ഫേസ് ടൈം എന്നിവക്ക് യു.എ.ഇയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ അറബ് പത്രമായ അല്‍ഇത്തിഹാദാണ് ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സ്‌കൈപ്പ്, ഫേസ്‌ടൈം എന്നിവക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ്, ആപ്പിള്‍ അധികൃതരുമായാണ് ടെലികോം അതോറിറ്റി ചര്‍ച്ച ആരംഭിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ചര്‍ച്ചകള്‍ പല തലങ്ങളിലായി തുടരുകയാണെന്നും യു.എ.ഇ ടെലികോം ക്രമീകരണ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹമദ് ഉബൈദ് അല്‍ മന്‍സൂരിയെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കി. അതേസമയം വീഡിയോ കോളിനായി ഇത്തിസാലാത്ത് പ്രത്യേക നിരക്കില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x