Currency

റമദാന്‍: ദുബായിലെ സ്‌കൂളുകളില്‍ അധ്യയന സമയം 5 മണിക്കൂറാക്കി കുറക്കും

സ്വന്തം ലേഖകന്‍Thursday, May 3, 2018 3:11 pm

ദുബായ്: റമദാനില്‍ ദുബായിലെ സ്‌കൂളുകളില്‍ അധ്യയന സമയം അഞ്ച് മണിക്കൂറാക്കി കുറക്കും. റമദാനില്‍ രാവിലെ എട്ടിനും എട്ടരക്കുമിടയിലാണ് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കേണ്ടത്. ഉച്ചക്ക് ഒന്നിനും ഒന്നരക്കുമിടയില്‍ അധ്യയനം അവസാനിപ്പിക്കണം. മൊത്തം അധ്യയനസമയം അഞ്ച് മണിക്കൂറില്‍ കൂടുതലാവരുതെന്നും ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി സ്‌കൂളുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശം നല്‍കി.

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വ്രതമനുഷ്ഠിക്കാന്‍ സൗകര്യമൊരുക്കണമെന്നും സ്‌കൂളുകള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്രതമനുഷ്ഠിക്കുന്ന വിദ്യാര്‍ഥികളെ കായികപഠനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അനുവദിക്കണം. റമദാനോടും വ്രതമനുഷ്ഠിക്കുന്നവരോടുമുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുഇടങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് വിദ്യാര്‍ഥികളും ഒഴിവാക്കണം. ഭക്ഷണം കഴിക്കാനായി പ്രത്യേകം ഏര്‍പ്പെടുത്തിയ സ്ഥലങ്ങള്‍ മാത്രം വ്രതമില്ലാത്തവര്‍ ഉപയോഗിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x