Currency

ദുബായ് നഗരത്തിലെ പുതിയ തുരങ്കപാത ഗതാഗതത്തിന് തുറന്നുകൊടുത്തു

സ്വന്തം ലേഖകന്‍Friday, May 4, 2018 1:24 pm

ദുബായ്: നഗരത്തില്‍ ശൈഖ് റാശിദ് റോഡില്‍ നിര്‍മിച്ച പുതിയ തുരങ്കപാത ഗതാഗതത്തിന് തുറന്നുകൊടുത്തു. പഴയ സന സിഗ്‌നല്‍ മേഖലയിലെ ഗതാഗതകുരുക്കിന് ടണല്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കറാമയിലെ പഴയ സന സിഗ്‌നല്‍ ഭാഗത്താണ് ഇരുവശങ്ങളിലേക്കും നാലുവരി വീതമുള്ള തുരങ്കപാത നിര്‍മിച്ചത്.

പോര്‍ട്ട് റാശിദിലേക്കും എതിര്‍ദിശയില്‍ ഗര്‍ഹൂദിലേക്കും തടസങ്ങളില്ലാതെ കടന്നുപോകാന്‍ കഴിയുന്ന വിധം ശൈഖ് റാശിദ് റോഡിലാണ് തുരങ്കപാത. തുരങ്കപാതക്ക് കുറകെ നിര്‍മിച്ച പാലങ്ങള്‍ ഫെബ്രുവരിയില്‍ തുറന്നുകൊടുത്തിരുന്നു. ഇതോടെ കറാമ, ബര്‍ദുബൈ, വേള്‍ഡ് ട്രേഡ് സെന്റര്‍, ഗര്‍ഹൂദ്, പോര്‍ട്ട് റാശിദ് എന്നിവിടങ്ങിലേക്കുള്ള ഗതാഗതം എളുപ്പമായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x