
ദുബായ്: ദുബായില്‍ ആകര്‍ഷകമായ നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിന് വെക്കുന്നു. ശനിയാഴ്ച അല്‍ ഹബ്തുര് സിറ്റിയിലെ വെസ്റ്റിന് ഹോട്ടലില്‍ നടക്കുന്ന 99ാമത് ലേലത്തില്‍ 80 നമ്പര്‍ പ്ലേറ്റുകളാണ് ലേലം ചെയ്യുക. റോഡ് ഗതാഗത അതോറിറ്റിയാണ് നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിന് വെക്കുന്നത്. F 55, O 888, T 2222, എന്നിങ്ങനെ ആരും കൊതിക്കുന്ന രണ്ട്, മൂന്ന്, നാല്, അഞ്ച് അക്ക നമ്പറുകള്‍. ലേലം കൊള്ളാന്‍ താല്പര്യമുള്ളവര്ക്ക് മെയ് ആറുമുതല്‍ രജിസ്റ്റര്‍ ചെയ്യാം. 25,000 ദിര്‍ഹമിന്റെ ചെക്ക് ഡെപ്പോസിറ്റ് ചെയ്തു വേണം ലേലത്തില്‍ ചേരാന്‍. ലേലം കൊള്ളാനായില്ലെങ്കില് ഇതു മടക്കി നല്‍കും.
പത്തു ദിവസത്തിനകം പണം നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ജനങ്ങളുടെ സന്തോഷം എന്ന ആര്.ടി.എയുടെ സുപ്രധാന ലക്ഷ്യം സാധ്യമാക്കലാണ് സുതാര്യമായ രീതിയില്‍ നടത്തുന്ന ലേലത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ സുല്താന് അല്‍ മര്‍സൂഖി പറഞ്ഞു. 8009090 എന്ന കാള്‍സെന്റര്‍ നമ്പറിലും www.rta.ae വെബ്സൈറ്റിലും ലേലം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.