
ദുബായ്: ദുബായിയുടെ ആരോഗ്യരംഗം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള പുതിയ നിയമം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. ദുബായിലെ ആരോഗ്യ സേവനങ്ങളെ നിയന്ത്രിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും സുതാര്യത ഉറപ്പാക്കാനും ഉദ്ദേശിച്ചുള്ളതാണ് പുതിയ നിയമം.
ആഗോള മെഡിക്കല്‍ ടൂറിസത്തിന്റെ കേന്ദ്രമായി ദുബായിയുടെ സ്ഥാനം ഉറപ്പിക്കാന്‍ പുതിയ നിയമം സഹായിക്കും. ഇതിനായി ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും സേവനങ്ങളും ലഭ്യമാക്കണമെന്നും ആധുനിക സാങ്കേതിക വിദ്യയും വിദഗ്ധരായ മെഡിക്കല്‍ ജീവനക്കാരും ഉണ്ടാകണമെന്നും ഭാവി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും തന്ത്രപരമായ ലക്ഷ്യങ്ങള്‍ നേടുന്നതിനും സൃഷ്ടിപരമായ പരിഹാരങ്ങള്‍ വികസിപ്പിക്കണമെന്നും ദുബായിലെ വൈദ്യ സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ നിയമം പ്രകാരം ദുബായിലെ സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന മെഡിക്കല്‍ സേവനങ്ങളുടെ വില നിയന്ത്രിക്കുകയും നിലവാരം ഉറപ്പാക്കുകയും ചെയ്യുന്നതും ഡി.എച്ച്.എ ആയിരിക്കും. രാജ്യത്തിന് അകത്തും പുറത്തും പ്രത്യേക ചികില്‍സക്ക് രോഗികളെ അയക്കുക, മെഡിക്കല്‍ ടൂറിസത്തിന്റെ മേല്‍നോട്ടം, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്, വൈദ്യശാസ്ത്രവുമായ ബന്ധപ്പെട്ട പരസ്യങ്ങള്‍ എന്നിവയുടെ നിയന്ത്രണം തുടങ്ങിയവയും ഡി.എച്ച്.എയുടെ ചുമതലയായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.