Currency

മികച്ച ചികില്‍സയും ഇന്‍ഷുറന്‍സ് പരിരക്ഷയും; ഡിഎച്ച്എ രണ്ട് ഉപവിഭാഗങ്ങള്‍ രൂപവല്‍ക്കരിച്ചു

സ്വന്തം ലേഖകന്‍Tuesday, May 8, 2018 12:32 pm

 

ദുബായ്: ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് (ഡിഎച്ച്എ) രണ്ട് ഉപവിഭാഗങ്ങള്‍ രൂപവല്‍ക്കരിച്ചു. ദുബായ് ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, ദുബായ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്നിവയ്ക്കാണ് പുതുതായി രൂപം നല്‍കിയത്. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച് ഉത്തരവു പുറപ്പെടുവിച്ചത്.

ഹുമൈദ് മുഹമ്മദ് അല്‍ ഖതാമിയാണ് ഡിഎച്ച്എ ഡയറക്ടര്‍ ജനറല്‍. എമിറേറ്റിലെ പൊതുആരോഗ്യകേന്ദ്രങ്ങളുടെ പൂര്‍ണ മേല്‍നോട്ടം ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനായിരിക്കും. സ്‌പെഷ്യല്‍റ്റി സെന്ററുകള്‍, മെഡിക്കല്‍ ഫിറ്റ്‌നെസ് കേന്ദ്രങ്ങള്‍, മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയും ഇതിന്റെ കീഴിലായിരിക്കും. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയും വികസനപ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുകയും ചെയ്യും.

ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുകയെന്നതാണ് ദുബായ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ചുമതല. സ്ഥാപനങ്ങള്‍ ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കും. പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്ക് നിലവാരമുള്ള ആരോഗ്യപരിചരണം ഉറപ്പാക്കും. ഇന്‍ഷുറന്‍സ് സംബന്ധമായ ഭേദഗതികളും മറ്റും ശുപാര്‍ശ ചെയ്യാനുള്ള ഉത്തരവാദിത്തവും കോര്‍പ്പറേഷനാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x