
റിയാദ്: റമ്ദാന്‍ പ്രമാണിച്ച് രാജ്യത്ത് ജോലി സമയം കുറച്ചു. ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് റമദാനില്‍ അഞ്ചു മണിക്കൂറും സ്വകാര്യ സ്ഥാപനങ്ങളില്‍ ആറ് മണിക്കൂറുമാണ് പ്രവര്‍ത്തന സമയം. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്കു ശേഷം മൂന്നു വരെയാണ് ഗവണ്‍മെന്റ് വകുപ്പുകളും ഓഫീസുകളും പ്രവര്‍ത്തിക്കുക. റമദാനില്‍ പ്രവര്‍ത്തന സമയം കുറച്ചത് കര്‍ശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്. ഉത്തരവ് ലംഘിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും തൊഴില്‍മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ വ്യത്യസ്ഥ ഷെഡ്യൂളിലായി ആറു മണിക്കൂറാണ് പ്രവര്‍ത്തി സമയം. ഇതിന്റെ ലംഘനം മുന്‍കൂട്ടി കണ്ടാണ് മുന്നറിയിപ്പ്. ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് റമദാനില്‍ അഞ്ചു മണിക്കൂറാണ് പ്രവൃത്തി സമയം. റമദാന്‍ 23 ന് വ്യാഴാഴ്ച ഈദുല്‍ഫിത്ര് അവധിക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കും. പിന്നീട് ശവ്വാല്‍ ആറിന് ബുധനാഴ്ചയാണ് പ്രവര്‍ത്തനം തുടങ്ങുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.