
ദുബായ്: പൊലീസ് സ്‌റ്റേഷനില്‍ ആവശ്യങ്ങള്‍ക്ക് പോകുമ്പോള്‍ സഹായത്തിനായി ദുബായ് പൊലീസ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വിഭാഗം അംനയുടെ സഹായം ഏര്‍പ്പെടുത്തി. ഏതു സമയവും ഈ സേവനം ലഭിക്കുകയും ചെയ്യും. സര്‍ട്ടിഫിക്കറ്റുകള്‍, രാത്രി പ്രവൃത്തികള്‍ക്കുള്ള അനുമതി, പരാതികള്‍, സംശയങ്ങള്‍ എന്നിവക്കെല്ലാം സ്മാര്‍ട്ട് ആപ്പ് മതിയാകുമെന്നും അംന എന്ന വിര്‍ച്വല്‍ സഹായിയുടെ മാര്‍ഗനിര്‍ദേശം ലഭിക്കുമെന്നും നിര്‍മിത ബുദ്ധി വകുപ്പ് ഡി.ജി ബ്രിഗേഡിയര്‍ ഖാലിദ് നാസര്‍ അല്‍ റസൂഖി വ്യക്തമാക്കി. ദുബായ് പൊലീസ് സ്മാര്‍ട്ട് ആപ്പ് തുറക്കുമ്പോള്‍ തന്നെ സഹായവാഗ്ദാനവുമായി അംന പ്രത്യക്ഷപ്പെടും.
ആ ചിഹ്‌നത്തില്‍ അമര്‍ത്തി ആവശ്യമുള്ള സേവനമെന്തെന്ന് അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്- തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ പിന്നീട് അംന വിശദീകരിച്ചു നല്‍കും. സേവനങ്ങള്‍ സമ്പൂര്‍ണമായി സ്മാര്‍ട്ട് രീതിയില്‍ ലഭ്യമാക്കാന്‍ മറ്റു വിഭാഗങ്ങളുമായി ഏകോപനം ചെയ്തുവരികയാണെന്ന് അല്‍ റസൂഖി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.