
ഷാര്‍ജ: വേനല്‍ ഉല്‍സവമാക്കാന്‍ ഷാര്‍ജയും ഒരുങ്ങുന്നു. അടുത്തമാസം പത്തുമുതലാണ് ആഘോഷം. ഒരു മാസത്തേക്കാണ് ആഘോഷം. ഷാര്‍ജയില്‍ ഇതാദ്യമായാണ് ഇത്തരമൊരു പരിപാടി. എല്ലാ വിഭാഗക്കാര്‍ക്കുമുള്ള പരിപാടികള്‍ കോര്‍ത്തിണക്കിയാണ് വേനല്‍ ഉല്‍സവം സംഘടിപ്പിക്കുകയെന്നു ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി (എസ്സിടിഡിഎ) ചെയര്മാന് ഖാലിദ് ജാസിം അല്‍ മിദ്ഫ പറഞ്ഞു.
പാര്‍ക്കുകള്‍, മറ്റ് ഉല്ലാസ കേന്ദ്രങ്ങള്‍, ക്രീക്കുകള്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമാകും. ദുബായ് സമ്മര്‍ സര്‍പ്രൈസസ് (ഡിഎസ്എസ്) 22 മുതല്‍ ഓഗസ്റ്റ് നാലുവരെയാണു നടക്കുക. വേനല്വിസ്മയത്തോട് അനുബന്ധിച്ചു കുട്ടികളുടെ പ്രിയപ്പെട്ട കേന്ദ്രമായ മോധേഷ് വേള്‍ഡ് ഏഴിനു തുറക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.