Currency

ദുബായില്‍ ഈദ് അവധി ദിവസങ്ങളില്‍ അടിയന്തര ചികില്‍സാ സേവനങ്ങള്‍ക്ക് മുടക്കം ഉണ്ടാകില്ല

സ്വന്തം ലേഖകന്‍Thursday, June 14, 2018 1:53 pm

 

ദുബായ്: ഈദ് അവധി ദിവസങ്ങളില്‍ അടിയന്തര ചികില്‍സാ സേവനങ്ങള്‍ക്ക് മുടക്കം ഉണ്ടാകില്ല. ഈദ് അവധി ദിവസങ്ങളില്‍ ദുബായ് ആരോഗ്യ അതോറിറ്റിക്ക് കീഴിലെ ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തന സമയം അധികൃതര്‍ പ്രഖ്യാപിച്ചു. അടിയന്തര ചികില്‍സാ സേവനങ്ങള്‍ക്ക് മുടക്കം ഉണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

റാഷിദ്, ലത്തീഫ, ദുബായ്, ഹത്ത ആശുപത്രികളിലെ അടിയന്തര ചികിത്സാ വിഭാഗങ്ങള്‍ 24 മണിക്കൂറും മുടക്കമില്ലാതെ പ്രവര്‍ത്തിക്കും. പീഡിയാട്രിക് വാക്ക്ഇന്‍ ക്ലനിക്കുകള്‍ പതിവു പോലെ പ്രവര്‍ത്തിക്കും. എന്നാല്‍ സ്‌പെഷ്യലിസ്റ്റ് ക്ലിനിക്കുകളെല്ലാം ഈ ദിവസങ്ങളില്‍ മുടക്കമായിരിക്കും. ഹത്ത ആശുപത്രിയില്‍ ഫാമിലി മെഡിക്കല്‍ ക്ലിനിക്കുകള്‍ ഇന്ന് രാവിലെ ഒമ്പതു മുതല്‍ രാത്രി ഏഴുവരെയും 15 മുതല്‍ 17 വരെ രാവിലെ ഏഴര മുതല്‍ രാത്രി ഒമ്പതു വരെയും പ്രവര്‍ത്തിക്കും.

അല്‍ബര്‍ഷ, നാദല്‍ ഹമര്‍, സീനിര്‍യ ഹാപ്പിനസ് സെന്റര്‍ എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. അല്‍ ലുസൈലിയില്‍ 17ന് രാവിലെ എട്ടു മുതല്‍ മൂന്നു വരെയാണ് പ്രവര്‍ത്തനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x