
ഷാര്‍ജ: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളം സന്ദര്‍ശിക്കാന്‍ യുഎഇ പൗരന്മാര്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു. കേരളത്തില്‍ നിപ വൈറസിന്റെ വ്യാപനം ഫലപ്രദമായി പ്രതിരോധിച്ചു എന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിയന്ത്രണം പിന്‍വലിക്കുന്നതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ നിന്ന് പഴം,പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും താമസിയാതെ പിന്‍വലിക്കുമെന്നാണ് സൂചന.
കേരളത്തിലേക്ക് പോകാന്‍ യാതൊരു നിയന്ത്രണവും ഇപ്പോള്‍ നിലവിലില്ല. എന്നാല്‍ നിപയുടെ പേരില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്പന്നങ്ങള്ക്ക് പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയ ഇറക്കുമതി വിലക്ക് പിന്‍വലിച്ചിട്ടില്ല. താമസിയാതെ ഈ വിലക്കും പിന്‍വലിച്ചേക്കുമെന്നാണ് സൂചന. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് ദിവസം 50 ടണ്ണിലേറെ പഴം, പച്ചക്കറി ഉല്പന്നങ്ങളാണ് യുഎഇയിലേക്ക് മാത്രം കയറ്റി അയച്ചിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.