Currency

ഇത്തിഹാദ് റോഡ് പൂക്കള്‍ കൊണ്ടലങ്കരിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, June 20, 2018 12:50 pm

ഷാര്‍ജ: വാഹന തിരക്കിന്റെ കാര്യത്തില്‍ യു.എ.ഇയിലെ പ്രധാന റോഡുകളുടെ മുന്‍നിരയില്‍ വരുന്ന അല്‍ ഇത്തിഹാദ് റോഡിന്റെ മധ്യഭാഗം നഗരസഭ പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നു. ആധുനിക സാങ്കേതികവിദ്യയും നിര്‍മിത ബുദ്ധിയും ഉപയോഗിച്ചാണ് പൂച്ചെടികള്‍ നട്ട് പിടിപ്പിക്കുക. നടല്‍ മുതല്‍ ജലവിതരണം വരെയുള്ള കാര്യങ്ങളില്‍ ആധുനിക കൃഷി രീതിയാണ് അവലംബിക്കുക.

കാര്‍ഷിക ഗവേഷണത്തില്‍ ഡോക്ടറേറ്റുള്ള സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ കാഴ്ച്ചപാടുകളും നിര്‍ദേശങ്ങളും അനുസരിച്ചാണ് പൂക്കാലം തീര്‍ക്കുന്നത്. പൂക്കള്‍ക്കിടയില്‍ തണല്‍ വിരിക്കാന്‍ മരങ്ങളും ഉണ്ടാകും. നഗരസഭ ഇപ്പോള്‍ ആധുനിക ടെക്‌നോളജികളെ ആശ്രയിക്കുകയും എല്ലാ മേഖലകളിലും കൃത്രിമ ബുദ്ധി വികസിപ്പിക്കുകയും ജലസേചന, കാര്‍ഷിക രംഗത്തെ നൂതന രീതികള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു.

രണ്ട് കിലോമീറ്റര്‍ ദൂരത്തിലായിരിക്കും അലങ്കാര ചെടികള്‍ നട്ട് പിടിപ്പിക്കുക. ജൈവവളങ്ങളും ജൈവീക കൃഷി രീതിയുമാണ് പിന്തുടരുക. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x