Currency

മെട്രോ യാത്രക്കാര്‍ക്ക് വേഗമേറിയ വൈഫൈ സൗകര്യം

സ്വന്തം ലേഖകന്‍Thursday, June 21, 2018 12:46 pm

ദുബായ്: ദുബായ് മെട്രോ യാത്രക്കാര്‍ക്ക് വേഗമേറിയ വൈഫൈ സൗകര്യം ഒരുങ്ങുന്നു. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അധികൃതര്‍ ‘ചാറ്റ് വിത്ത് ആര്‍.ടി.എ.’ എന്ന സംരംഭത്തിന്റെ ഭാഗമായി മെട്രോ യാത്രക്കാരുമായി നടത്തിയ തത്സമയ ചാറ്റ് സെഷന് ശേഷമാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. ദുബായ് മെട്രോയിലെ വൈഫൈ സൗകര്യം വേഗത്തിലാക്കാനും കൂടുതല്‍ മെച്ചപ്പെട്ട സേവനം ഒരുക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആര്‍.ടി.എ. കൗണ്‍സില്‍ അറിയിച്ചു.

മെട്രോയുടെ വാതിലുകള്‍ തുറന്നവെക്കുന്ന സമയം കുറച്ചു കൂടി ദീര്‍ഘിപ്പിക്കണമെന്നും നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ ഇത് സഹായമാകുമെന്നാണ് യാത്രക്കാരുടെ അഭിപ്രായം. ഉന്നത ഉദ്യോഗസ്ഥര്‍ ചാറ്റ് സെഷനിലൂടെ രണ്ടു മണിക്കൂറോളം സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള യാത്രക്കാരുടെ നിര്‍ദേശങ്ങള്‍ തേടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x