
ദുബായ്: യുഎഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് കാലയളവ്. ആവശ്യമായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ശിക്ഷാനടപടിയൊന്നും കൂടാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുളള അവസരമാണ് പൊതുമാപ്പിലൂടെ ലഭിക്കുക. 2013 ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടും.
2013ല്‍ രണ്ട് മാസമായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഈ സമയം, 62000 പേരാണ് രേഖകള്‍ ശരിയാക്കി ശിക്ഷയൊന്നും കൂടാതെ സ്വന്തം രാജ്യത്തേക്ക് പോയത്. കഴിഞ്ഞ ദിവസമാണ് വിസ നിയമങ്ങളില്‍ യുഎഇ വ്യാപകമായ മാറ്റം വരുത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ശിക്ഷയൊന്നും കൂടാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള അവസരവും യുഎഇ നല്‍കുന്നത്. ചെറിയ പിഴയോടെ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരാനും യുഎഇ സമ്മതിച്ചിട്ടുണ്ട്.
അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റ് നിയമനടപടികളോ ഇവര്‍ക്ക് നേരിടേണ്ടി വരില്ലെന്നതും പൊതുമാപ്പിന്റെ പ്രത്യേകതയാണ്. വിസ നിയമങ്ങളില്‍ അയവ് വരുത്തിയ സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമാപ്പും നടപ്പാക്കുന്നത്. പൊതുമാപ്പ് സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കാന്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ നമ്പറും ഏര്‍പ്പെടുത്തി. ഇതിനോടകം തന്നെ 12,500 പേരെ പിഴ അടക്കമുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.