
ദുബായ്: ദുബായില്‍ ബസുകള്‍ക്കായി പ്രത്യേക ലെയിനുകള്‍ തുറക്കാന്‍ ആലോചന. യാത്രസമയം കുറയ്ക്കാനും ഗതാഗത തടസ്സം ഒഴിവാക്കാനും കൂടുതല്‍ ആളുകള്‍ പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ഇത് സഹായമാകുമെന്നുകണ്ട്, റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച് പഠനം നടത്തുന്നത്.
2019-ഓടെ 32 കിലോമീറ്റര്‍ ബസ് ലെയിനുകള്‍ നിര്‍മിക്കാനാണ് പദ്ധതി. മന്‍ഖൂല്‍, അല്‍ റാഷിദ്, അമ്മന്‍ സ്ട്രീറ്റ് എന്നിവിടങ്ങളാണ് ആദ്യ ഘട്ടത്തില്‍ പരിഗണനയിലുള്ളത്. ജനസാന്ദ്രതയും ട്രാഫിക്കും നോക്കിയാണ് ഇതിനായുള്ള സ്ഥലം തിരഞ്ഞെടുത്തത്. പരമ്പരാഗത സംവിധാനത്തിന് പകരം മറ്റ് പല നഗരങ്ങളിലുമുള്ളപോലെ ബസ്സേവനം മെച്ചപ്പെടുത്താന്‍ പ്രത്യേക സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.