
ദുബായ്: ബസുകള്‍ക്കും ടാക്‌സികള്‍ക്കും പ്രത്യേക ലെയ്ന്‍ ഒരുക്കാനുള്ള വിപുലമായ പദ്ധതിയുമായി ദുബായ് ആര്‍.ടി.എ. ജുമൈറ ലെയ്ക്‌സ് മെട്രോ സ്റ്റേഷനോട് അനുബന്ധിച്ച് 1.8 കിലോമീറ്റര്‍ പാതയുടെ പണി പൂര്‍ത്തിയായി. കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് പ്രത്യേക ലൈനുകള്‍ ദീര്‍ഘിപ്പിക്കാനാണ് തീരുമാനം.
ബസ്, ടാക്‌സി ലൈനുകളില്‍ അന്യവാഹനങ്ങള്‍ സഞ്ചരിക്കുന്നത് കര്‍ശനമായി തടയും. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് 600 ദിര്‍ഹമാണു പിഴ. ബസുകളിലേക്കു കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്. 2010ല്‍ തുടക്കമിട്ടതാണ് പ്രത്യേക ലൈന്‍ പദ്ധതി. സത്വ റൗണ്ട്ബൗട്ട് മുതല്‍ ശൈഖ്‌റാഷിദ് സ്ട്രീറ്റ് വരെയുള്ള മന്‍ഖൂല്‍ റോഡ്, അല്‍ ഖലീജ് സ്ട്രീറ്റ് എന്നിവിടങ്ങളിലായിരുന്നു ആദ്യഘട്ടം. ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റ്, അല്‍ മിനാ റോഡ് ഇന്റര്‍സെക്ഷന്‍, അല്‍ ഗുബൈബ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കും പദ്ധതി പിന്നീട് ദീര്‍ഘിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.