
ദുബായ്: ഗാര്‍ഹികത്തൊഴിലാളികളുടെ നിയമനം സംബന്ധിച്ച് പുതിയ സേവന വ്യവസ്ഥകള്‍ പ്രഖ്യാപിച്ച യു.എ.ഇ നടപടിക്ക് ഇന്ത്യ ഉള്‍പ്പെടെ വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ പിന്തുണ. ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം, വേതനം എന്നിവ സംബന്ധിച്ച നാല് പാക്കേജുകളും മാനവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
ഗാര്‍ഹിക തൊഴിലാളികളെ തദ്ബീര്‍ സെന്ററുകള്‍ വഴി റിക്രൂട്ട് ചെയ്ത് കുടുംബങ്ങള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ചെലവു കുറയ്ക്കാമെന്ന നിലപാടാണ് യു.എ.ഇ കൈക്കൊണ്ടിരിക്കുന്നത്. ക്ലീനര്‍മാര്‍, ആയമാര്‍, ശിശു പരിപാലകര്‍, ഡ്രൈവര്‍മാര്‍, പൂന്തോട്ടം ജോലിക്കാര്‍, പാചകക്കാര്‍, സ്വകാര്യ അധ്യാപകര്‍ തുടങ്ങിയവരുടെ നിയമനം സംബന്ധിച്ച നടപടി ക്രമങ്ങളാണ് യു.എ.ഇ പുറത്തുവിട്ടത്. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച് നിശ്ചിത ഫീസും നിശ്ചയിച്ചിട്ടുണ്ട്. നാല് പാക്കേജുകളില്‍ ഓരോ രാജ്യക്കാര്‍ക്കും വ്യത്യസ്ത ഫീസായിരിക്കും ഈടാക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.