
ദുബായ്: യു.എ.ഇയില്‍ സമീപകാലത്ത് ഇതാദ്യമായി ഇന്ധനവിലയില്‍ നേരിയ കുറവ്. ജൂലൈ മാസത്തെ നിരക്കു പ്രഖ്യാപനമാണ് പുറത്തു വന്നിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഇന്ധനവില കുറഞ്ഞ സാഹചര്യത്തിലാണ് പെട്രോള്‍ ഡീസല്‍ വില കുറച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ലീറ്ററിന് 2.63 ദിര്‍ഹമായിരുന്ന സൂപ്പര്‍98 പെട്രോള്‍ ഇനി മുതല്‍ 2.56 ദിര്‍ഹത്തിന് ലഭിക്കും. സ്‌പെഷല്‍95 പെട്രോളിന് 2.51 ദിര്‍ഹമുണ്ടായിരുന്നിടത്ത് പുതുക്കിയ വിലയനുസരിച്ച് 2.45 നല്‍കിയാല്‍ മതിയാകും. 2.71 ദിര്‍ഹത്തില്‍ നിന്നാണ് ഡിസല്‍ വില 2.66 ദിര്‍ഹത്തിലേയ്ക്ക് എത്തിയത്. മൂല്യവര്‍ധിത നികുതി അടക്കമുള്ള നിരക്കുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.