Currency

ഷാര്‍ജയിലെ അഡ്‌നോക് സ്റ്റേഷനുകളില്‍ ജൂലൈ 3 മുതല്‍ സെല്‍ഫ് സര്‍വീസ്

സ്വന്തം ലേഖകന്‍Monday, July 2, 2018 12:02 pm

ഷാര്‍ജ: ഷാര്‍ജയിലെ അഡ്‌നോക് സ്റ്റേഷനുകളില്‍ നാളെ മുതല്‍ സെല്‍ഫ് സര്‍വീസ്. അബുദാബിയിലെ അഡ്‌നോക് സ്റ്റേഷനുകളില്‍ സെല്‍ഫ് സര്‍വീസ് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഷാര്‍ജയിലും ഈ സംവിധാനം നിലവില്‍ വരുന്നത്. പെട്രോള്‍ അടിക്കാന്‍ ജീവനക്കാരുെട സേവനം തേടിയാല്‍ പത്തുദിര്‍ഹം നല്‍കണം. വയോധികര്‍ക്കും അംഗപരിമിതര്‍ക്കും ഇതു ബാധകമല്ല. പുതിയ സംവിധാനത്തിനായി പെട്രോള്‍ സ്റ്റേഷനുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി.

ബാങ്ക് കാര്‍ഡും മറ്റും ഉപയോഗിച്ച് പണമടച്ച് പെട്രോള്‍ നിറയ്ക്കാം. ആവശ്യമുള്ള അളവിന്റെ പണമടച്ചശേഷം സ്വയം പെട്രോള്‍ നിറയ്ക്കുകയാണു വേണ്ടത്. പണമായും നല്‍കാം. പത്തുദിര്‍ഹം നല്‍കി ജീവനക്കാരുടെ സഹായത്തോടെയാണ് ഇന്ധനം നിറയ്ക്കുന്നതെങ്കില്‍ ചില ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

വാഹനത്തിന്റെ വിന്‍ഡ് ഷീല്‍ഡ് വൃത്തിയാക്കുകയും ടയറിലെ കാറ്റ് പരിശോധിക്കുകയും ചെയ്യും. സ്റ്റേഷനിലെ ഫുഡ് സ്റ്റാളുകളില്‍ ഭക്ഷണത്തിന് നിരക്കിളവ്, വാഹനം സര്‍വീസ് ചെയ്യാനുള്ള ചില ഓഫറുകള്‍ തുടങ്ങിയവയും പാക്കേജില്‍ ഉള്‍പ്പെടുന്നു. പെട്രോള്‍ അടിക്കാനെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ സഹായിക്കാന്‍ ആദ്യഘട്ടത്തില്‍ ജീവനക്കാരുടെ സേവനം ലഭ്യമാണ്. സെല്‍ഫ് സര്‍വീസ് സംവിധാനം മറ്റ് എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x