
ദുബായ്: യു.എ.ഇയില്‍ മയക്കുമരുന്നിന്റെ ഉപയോഗം ഇല്ലാതാക്കാന്‍ കടുത്ത നിയമങ്ങള്‍ വരുന്നു. നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ശിപാര്‍ശകള്‍ നല്‍കിയിട്ടുണ്ടെന്ന് ദുബായ് പൊലീസ് മയക്കുമരുന്ന് വിരുദ്ധവിഭാഗം വെളിപ്പെടുത്തി. കര്‍ശന നിയമങ്ങളിലൂടെയല്ലാതെ മയക്കുമരുന്നുപയോഗം തടയാന്‍ കഴിയില്ലെന്ന കണ്ടെത്തലിനെ തുര്‍ന്നാണ് ആഭ്യന്തര വകുപ്പ് നിയമം പരിഷ്ക്കരിക്കാന്‍ ഒരുങ്ങുന്നത്.
പുതിയ തരം മയക്കുമരുന്നുകളെക്കുറിച്ചും അവ കടത്താനുപയോഗിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചും സുരക്ഷാ ഏജന്‍സികള്‍ പരിശോധന നടത്തുകയാണ്. 20നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയിലാണ് മയക്കുമരുന്ന് ഉപയോഗം കൂടുതല്‍. 2016ല്‍ 3,774 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 5,130 പേരെ അറസ്റ്റ് ചെയ്തു. 9,640 കിലോ ലഹരിവസ്തുക്കളും മയക്കുമരുന്നും കണ്ടെടുത്തു. എന്നാല്‍ 2017ല്‍ 4,444 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
മയക്കുമരുന്ന് ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്ന വെബ്സൈറ്റുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. ഈ സാഹചര്യത്തിലാണ് കടുത്ത ശിക്ഷകള്‍ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.