Currency

12 പുതിയ പദ്ധതികൾ കൂടി; ഓസ്ട്രേലിയയിലെ വൈദ്യുതി ഉൽപ്പാദനം മൂന്നിരട്ടി വർദ്ധിക്കും

സ്വന്തം ലേഖകൻFriday, September 9, 2016 1:01 pm

ക്വീന്‍സ്ലാൻഡില്‍ ആറും ന്യൂ സൗത്ത് വെയില്‍സില്‍ അഞ്ചും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഒരു സൗരോര്‍ജ വൈദ്യുതി ഉല്‍പാദന കേന്ദ്രവും ആരംഭിക്കും. ഇതോടെ 720 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ബ്രിസ്ബൻ: രാജ്യത്തെ വൈദ്ര്യുതിയുൽപ്പാദനത്തിനു മൂന്നിരട്ടി വർദ്ധനവ് വരുത്തുന്ന വിധത്തിൽ 12 പുതിയ പദ്ധതികൾ കൂടി. ക്വീന്‍സ്ലാൻഡില്‍ ആറും ന്യൂ സൗത്ത് വെയില്‍സില്‍ അഞ്ചും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഒരു സൗരോര്‍ജ വൈദ്യുതി ഉല്‍പാദന കേന്ദ്രവും ആരംഭിക്കും. ഓസ്ട്രേലിയൻ പാരമ്പര്യേതര ഊർജ്ജ ഏജൻസിയാണു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

92 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ഈ മേഖലയില്‍ വരുന്നത്. ഫെഡറല്‍ സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ മേല്‍നോട്ടത്തിയായിരിക്കും പദ്ധതി. ഇതോടെ 720 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ 240 മെഗാവാട്ട് ആണു ലഭിക്കുന്നത്.

ഇതുവഴി ഏകദേശം ഒന്നരലക്ഷം കുടുംബങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭിക്കും. ക്വീൻസ്ലാൻഡിലെ ഡാര്‍ലിംഗ് ഡൗണിലെ സൗരോര്‍ജപദ്ധതിയാണു കൂട്ടത്തിൽ ഏറ്റവും വലുത്. 110 മെഗാവാട്ട് വൈദ്യുതിയാണു ഇവിടെ ഉല്പാദിപ്പിക്കുക. പദ്ധതികൾ അടുത്ത വർഷത്തോടെ പൂർത്തിയാകും. നിരവധി തൊഴിലവന്രങ്ങൽ സൃഷ്ടിക്കനും ഇത് കാരമ്മാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x