
ദുബായ്: ചുരുങ്ങിയ കാലം കൊണ്ട് ദുബായ് നഗരത്തിലെ പ്രധാന കാഴ്ചാ കേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞ ദുബായ് ഫ്രെയിമിലേക്കുള്ള പ്രവേശനത്തിന് ഇ ടിക്കറ്റ് സൗകര്യവും. www.dubaiframe.ae എന്ന വെബ്‌സൈറ്റും സ്മാര്‍ട്‌ഫോണ്‍ ആപ്പും മുഖേന ബുക്കിങ് നടത്താവുന്നതാണ്. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹവും മൂന്നിനും 12നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 20 ദിര്‍ഹവുമാണ് പ്രവേശന നിരക്ക്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, മൂന്നു വയസുവരെയുള്ള കുഞ്ഞുങ്ങള്‍, ശാരീരിക വ്യതിയാനങ്ങളും ഭിന്നശേഷിയും ഉള്ള നിശ്ചയദാര്‍ഢ്യ വിഭാഗത്തില്‍പെട്ടവര്‍ എന്നിവര്‍ക്ക് പ്രവേശനം സൗജന്യം. 800900 നമ്പറില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.