
ദുബായ്: പെട്രോള്‍ പമ്പില്‍ നിന്ന് തനിയെ ഇന്ധനം നിറക്കണമെന്ന നിര്‍ദേശം വന്നതോടെ മാളുകളില്‍ താല്‍ക്കാലിക പമ്പുകള്‍ സ്ഥാപിച്ച് പരിശീലനം നല്‍കുകയാണ് അഡ്‌നോക്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ഷാര്‍ജ സഹാറ സെന്ററിലും റാസല്‍ഖൈമ അല്‍ മനാര്‍ മാളിലും പെട്രോള്‍ കിയോസ്‌ക് സ്ഥാപിച്ചു. ഇവ രണ്ടാഴ്ചത്തേക്ക് പ്രവര്‍ത്തിക്കും. അബൂദബി മറീന മാളിലും യാസ് മാളിലും നേരത്തെ തന്നെ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിരുന്നു. ഉപഭോക്താക്കളുടെ ആശങ്കകളും പരാതികളും പരിഹരിക്കാന്‍ കൂടിയാണ് ഈ സംവിധാനം ഒരുക്കിയതെന്ന് അഡ്‌നോക് വക്താവ് പറഞ്ഞു.
അബൂദബിയിലെ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ഭാവിയില്‍ ഇത്തരം കിയോസ്‌ക്കുകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. അഡ്‌നോക് പമ്പുകളില്‍ ഡ്രൈവര്‍മാര്‍ സ്വയം ഇന്ധനം നിറക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ജൂണ്‍ 30 നാണ് പുറപ്പെടുവിച്ചത്. ജീവനക്കാരന്റെ സഹായം തേടുകയാണെങ്കില്‍ 10 ദിര്‍ഹം കൂടുതല്‍ നല്‍കേണ്ടിവരും. താല്‍ക്കാലിക പമ്പുകളില്‍ സ്മാര്‍ട് ടാഗ് നേടാനും സൗകര്യമൊരുക്കിയിട്ടുണ്ട്. നേരത്തെ ഇത് വെബ്‌സൈറ്റിലൂടെ മാത്രമെ ലഭിച്ചിരുന്നുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.