Currency

ഷാര്‍ജയില്‍ നഗരാസൂത്രണത്തിനും ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുന്നു

സ്വന്തം ലേഖകന്‍Friday, July 6, 2018 2:30 pm

ഷാര്‍ജ: വിവിധ മേഖലകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മനസ്സിലാക്കാനും നഗരാസൂത്രണത്തിനും ഡ്രോണുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നു. ഷാര്‍ജ ഡിപാര്‍ട്‌മെന്റ് ഓഫ് പ്ലാനിങ് ആന്‍ഡ് സര്‍വേ (എസ്ഡിപിഎസ്) സമര്‍പ്പിച്ച ഏരിയല്‍ ഫൊട്ടോഗ്രഫി പദ്ധതിക്ക് ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി.

മേഖലകളുടെ ഘടന വിലയിരുത്തുക, ഹരിത മേഖലകളുടെ വ്യാപനം, വിവിധ സംരംഭങ്ങളുടെ പുരോഗതി എന്നിവ കൂടുതല്‍ കൃത്യതയോടെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പുതിയ പദ്ധതി സഹായകമാകും. ത്രിമാന ചിത്രങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്താന്‍ കഴിയുന്ന ഡ്രോണുകള്‍ വികസിപ്പിച്ചിട്ടുണ്ട്. സാധാരണ ചിത്രങ്ങളേക്കാള്‍ 200 മടങ്ങ് മികച്ചതാകും ഡ്രോണുകള്‍ വഴി ലഭിക്കുക.

മനുഷ്യര്‍ക്കു കടന്നു ചെല്ലാന്‍ പറ്റാത്ത ദുര്‍ഘട മേഖലകളിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്താനാകുമെന്നത് ഡ്രോണുകളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. പല കോണുകളില്‍ നിന്നുള്ള ആകാശച്ചിത്രങ്ങള്‍ പകര്‍ത്താമെന്നതും നേട്ടമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x