Currency

ലോകത്തിലെ ഏറ്റവും വലിയ ജിഗ്‌സോ പസില്‍ സൃഷ്ടിച്ച് ദുബായ് ഗിന്നസില്‍

സ്വന്തം ലേഖകന്‍Monday, July 9, 2018 11:17 am

ദുബായ്: ദുബായിക്ക് വീണ്ടും ഗിന്നസ് ബഹുമതി. ലോകത്തിലെ ഏറ്റവും വലിയ ജിഗ്‌സോ പസില്‍ വഴി രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ചിത്രം വരച്ചാണ് പുതിയ റെക്കോഡ് സ്ഥാപിച്ചത്. കൂട്ടിയോജിപ്പിച്ച കഷണങ്ങള്‍ മുഖേനയുള്ള ചിത്രരചനയിലൂടെയാണ് ഇക്കുറി ദുബായ് ചരിത്രം കുറിച്ചത്. 12000 കഷണങ്ങള്‍ ഉപയോഗിച്ചാണ് ആറായിരം ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ചിത്രം പൂര്‍ത്തിയാക്കിയത്. സായിദ് വര്‍ഷ പരിപാടികളുടെ ഭാഗമായി ജുമേറലേക്ക് ടവറിലുള്ള ദുബായ് മള്‍ട്ടി കമോഡിറ്റീസ് സെന്റര്‍ ആണ് ഇതു നിര്‍വ്വഹിച്ചത്.

അതുല്യമായ കാഴ്ചപ്പാടുകള്‍ സൂക്ഷിച്ചിരുന്ന മഹാ ദാര്‍ശനിക നായകനായ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍. അദ്ദേഹത്തിനു സമര്‍പ്പിക്കുന്ന ആദരവും അദ്ദേഹം മുന്നോട്ടുവെച്ച ആദര്‍ശങ്ങളും പൈതൃകവും മുന്നോട്ടു കൊണ്ടുപോകുവാനുള്ള പ്രതിജ്ഞപുതുക്കലുമാണ് ഇത്തരമൊരു പദ്ധതിക്കു പിന്നിലെന്ന് ഡി.എം.സി.സി എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ അഹ്മദ് ബിന്‍ സുലൈം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x