
ഷാര്‍ജ: കൗമാരക്കാര്‍ എനര്‍ജി ഡ്രിംഗുകള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്. 13 മുതല്‍ 16 വയസുവരെ പ്രായമായ കുട്ടികള്‍ വ്യാപകമായി ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പുമായി എത്തിയത്. അതേസമയം 16 വയസില്‍ താഴെയുള്ളവര്‍ക്ക് എനര്‍ജി ഡ്രിംഗ്‌സ് വില്‍ക്കുന്നതിന് ഷാര്‍ജ നഗരസഭ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, മറ്റ് പാനീയങ്ങള്‍ക്കൊപ്പം കലര്‍ത്തി ഇവ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.
കുട്ടികള്‍ക്ക് ഇവ വില്‍ക്കുന്നത് തടയാനുള്ള നടപടികള്‍ എടുക്കണമെന്ന് മാതാപിതാക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അമിതമായി കഫീന്‍ അടങ്ങിയിട്ടുള്ളതിനാലാണ് എനര്‍ജി ഡ്രിംഗുകള്‍ കുട്ടികള്‍ക്ക് ഹാനികരമാകുന്നത്. 75 മുതല്‍ 200 മില്ലീഗ്രാം കഫീനാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. ഇത് ഉറക്കക്കുറവ്, ഛര്‍ദ്ദി, ഉല്‍കണ്ഠ, തലവേദന എന്നിവ മുതല്‍ ഹൃദ്രോഗത്തിനും നാഡീതളര്‍ച്ചക്കും പോലും ഇടയാക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.