Currency

യു.എ.ഇയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വാറ്റ് തിരിച്ചുനല്‍കും

സ്വന്തം ലേഖകന്‍Thursday, July 12, 2018 1:42 pm

ദുബായ്: യു.എ.ഇ. സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വാറ്റ് തിരികെ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. കാര്യക്ഷമമായ നികുതി സംവിധാനം രാജ്യത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. യു.എ.ഇ. നിവാസികളല്ലാത്ത വിനോദ സഞ്ചാരികള്‍ക്കാണ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കേണ്ടി വരുന്ന നികുതി തിരിച്ചു നല്‍കുന്നത്. ഈ പണം തിരികെ നല്‍കാന്‍ പ്രത്യേക ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കും.

ചില്ലറ വില്‍പ്പനശാലകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇത് രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയെ പുഷ്ഠിപ്പെടുത്തുമെന്നും ലോകത്തെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി നിലനിര്‍ത്തുമെന്നും ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ അധികൃതര്‍ അറിയിച്ചു.

2017 ല്‍ 123 മില്ല്യണ്‍ യാത്രികരാണ് യു.എ.ഇ. വിമാനത്താവളങ്ങള്‍ വഴി എത്തിയത്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 11.3 ശതമാനമാണ് വിനോദസഞ്ചാരത്തിലൂടെ ലഭിച്ചത്. ഇത് ഏകദേശം 154.1 ബില്ല്യണ്‍ ദിര്‍ഹം വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x