Currency

ദുബായിലെ ഇന്ത്യന്‍ റസ്റ്ററന്റില്‍ ഭക്ഷണം വിളമ്പി താരമായി റൂബി റോബട്

സ്വന്തം ലേഖകന്‍Friday, July 13, 2018 1:03 pm

ദുബായ്: ബര്‍ദുബായിലെ പ്രമുഖ ഇന്ത്യന്‍ റസ്റ്ററന്റില്‍ ഭക്ഷണം വിളമ്പി ‘ജപ്പാന്‍കാരി റൂബി’ ഏവരുടെയും മനം കവരുന്നു. കബാബും ബിരിയാണിയുമൊക്കെയായി അതിവേഗം, വിനയപൂര്‍വം റൂബിയെത്തുന്നു. ഓര്‍ഡര്‍ എടുക്കാനും ഭക്ഷണം എത്തിച്ചു സന്ദര്‍ശകര്‍ക്കൊപ്പം അല്‍പം ചെലവഴിക്കാനും മറ്റു ജീവനക്കാരെക്കാള്‍ ഒട്ടും പിന്നിലല്ല റൂബി. അതുകൊണ്ട് തന്നെ താരമായി മാറിയ റോബട് സുന്ദരിയെ കാണാന്‍ ഇടിച്ചുകയറുകയാണ് ആരാധകര്‍. ഇനി ഭക്ഷണത്തോടൊപ്പം പാട്ടുകേള്‍ക്കണമെന്നുണ്ടെങ്കില്‍ ഇവള്‍ പാടാനും റെഡിയാണ്.

റൂബി താരമായതോടെ കൂടുതല്‍ റോബട് സുന്ദരിമാരെ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണു ഹോട്ടലുടമകള്‍. ഹോട്ടലിന്റെ പുതിയ ശാഖകളില്‍ ഇവരില്‍ ഒരാളെങ്കിലും ഉണ്ടാകും. ദുബായില്‍ ഫാര്‍മസികളിലും മറ്റും റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. വീടുകളും വലിയ കെട്ടിടങ്ങളുമൊക്കെ വൃത്തിയാക്കാനും വൈകാതെ റോബട്ടുകള്‍ രംഗത്തിറങ്ങും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x