
ദുബായ്: ഹജ്ജ്, ഉംറ സേവനങ്ങള്‍ സംബന്ധിച്ച യു.എ.ഇ മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക ഗസറ്റിലാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ തീരുമാനങ്ങളുള്ളത്.
ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയാത്ത ഒരാള്‍ക്കുവേണ്ടി ഹജ്ജ് ചെയ്യുന്നതിന് സേവനം നല്‍കുന്നതും അതു സംബന്ധിച്ച് പരസ്യം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഔഖാഫില്‍ നിന്ന് ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ വിലക്ക്. അനുമതിയില്ലാതെ ഹജ്ജിനും ഉംറക്കും സംഭാവനകള്‍ ശേഖരിക്കുന്നതും നിയമലംഘനമാണ്.
ഹജ്ജ്, ഉംറ സംബന്ധിച്ച പെര്‍മിറ്റുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങളെടുക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് എന്‍ഡോവ്മെന്റ്സിന്റെ ആഭിമുഖ്യത്തില്‍ ഒരു ലൈസന്‍സിംഗ് സമിതി രൂപവത്കരിക്കും. സേവന കരാറുകള്‍ ഓഡിറ്റ് ചെയ്യാന്‍ സമിതി, ഹജ്ജ് കാര്യ ഓഫീസ് എന്നിവയും ഉത്തരവില്‍ വ്യവസ്ഥ ചെയ്യുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.