Currency

ആലപ്പുഴ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

സ്വന്തം ലേഖകന്‍Saturday, July 14, 2018 12:15 pm

മനാമ: ആലപ്പുഴ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു. ആലപ്പുഴ ഹരിപ്പാട് കരുവറ്റ ചെറുതന വിനോദ് ഭവനില്‍ വിനോദ്കുമാര്‍ (56) ബഹ്‌റൈനിലെ അസ്‌കറിലെ താമസസ്ഥലത്താണ് നിര്യതനായത്. ഗള്‍ഫ് കണ്ടയ്‌നര്‍ ഇന്‍സ്‌പെക്ഷന്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

ഇന്നലെ നാട്ടില്‍ പോയി വന്നശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചശേഷം ഉറങ്ങാന്‍ കിടക്കുകയായിരുന്നു. നെഞ്ചുവേദന ഉണ്ടായി ഉടന്‍ മരിക്കുകയായിരുന്നു. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍. ഭാര്യ: ബിന്ദു. മക്കള്‍: വിധു, വിഭ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x