
ടെക്‌സസ്: ടെക്‌സസിലെ കൊപ്പേല്‍ സിറ്റി കൗണ്‍സില്‍ മെമ്പറായി മലയാളിയായ ബിജു മാത്യു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജൂലായ് 10 തിങ്കളാഴ്ച വൈകിട്ട് സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജഡ്ജ് ലാന്‍ഡ്‌വര്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. കൊപ്പേല്‍ സിറ്റിയിലെ ആദ്യ മലയാളി കൗണ്‍സിലിറാണ് ബിജു.
ബോസ്റ്റണിലും ടെക്‌സസിലും ഡാലസിലും രണ്ടര ദശാബ്ദക്കാലം രാഷ്ട്രീയ പ്രവര്‍ത്തനവുമായി രംഗത്തുണ്ടായിരുന്നുവെങ്കിലും ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നത്. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിജു രാഷ്ട്രീയ മേഖലയിലെ സജീവ പ്രവര്‍ത്തകനായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.