
ഓസ്‌ട്രേിയ: രാജ്യം വീണ്ടും ലിസ്റ്റീരീയ ബാധ ഭീതിയില്‍. കര്‍ശന നടപടികളുമായി അധികൃതര്‍ രംഗത്ത്. ബാക്ടീരിയ ബാധിച്ചുവെന്ന ആശങ്കയെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും പത്തോളം ഫ്രോസണ്‍ പച്ചക്കറികള്‍ തിരിച്ചുവിളിച്ചു. വൂള്‍വര്‍ത്ത്‌സ് , ആല്‍ഡി, ഐജിഎ എന്നീ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുമാണ് ഫ്രോസന്‍ വെജിറ്റബിളുകള്‍ തിരിച്ച് വിളിച്ചത്.
ഈ വര്‍ഷം ആദ്യം ലിസ്റ്റെറിയ എന്ന ബാക്ടീരിയ ബാധ മൂലം എന്‍എസ്ഡബ്ല്യൂവിലും വിക്ടോറിയയിലും ആറ് പേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വീണ്ടും ഇവയുടെ ഭീഷണി ഉയര്‍ന്ന് വന്നതോടെ കര്‍ശന നടപടികളുമായി അധികൃതര്‍ രംഗത്ത് എത്തിയത്.
ജനകീയ ബ്രാന്റുകളിലുള്ള ഫ്രോസന്‍ വെജിറ്റബിളുകളാണ് തിരിച്ച് വിളിക്കുന്നത്. ഇവയില്‍ ചില വെജിറ്റബിളുകള്‍ യൂറോപ്പില്‍ നിന്നും ഇറക്കുമതി ചെയ്തവയാണ്. ബെല്‍ജിയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രോസന്‍ ഫുഡ് ഡിസ്ട്രിബ്യൂട്ടറായ ഗ്രീന്‍ യാര്‍ഡ് ഫ്രോസന്‍ എന്‍വിയാണ് ഈ തിരിച്ച് വിളിക്കല്‍ നടത്തിയിരിക്കുന്നത്. ഈ ഉത്പന്നങ്ങള്‍ കൈവശമുള്ളവര്‍ ഇവ നശിപ്പിച്ചു കളയുകയോ, കടകളില്‍ തിരിച്ചേല്‍പ്പിക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഓസ്‌ട്രേലിയയില്‍ ലിസ്റ്റീരിയ ബാധ പൊട്ടിപുറപ്പെടുന്നത്. മാര്‍ച്ചില്‍ ലിസ്റ്റീരിയ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റോക്ക് മെലന്‍ വിപണിയില്‍ നിന്ന് തിരിച്ചു വിളിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.