
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നു. നിര്‍മാണ പ്രവൃത്തികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ അടയ്ക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നത്. നവീകരണത്തിനും അറ്റകുറ്റപണികള്‍ക്കുമായി 2019 ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ 45 ദിവസത്തേക്കാണ് ഒരു റണ്‍വെ അടക്കുക.
ഈ സമയത്ത് ശേഷിക്കുന്ന ഒരു റണ്‍വേ മാത്രമേ ഉപയോഗിക്കാനാവൂ. ഈ കാലയളവില്‍ വിമാന സര്‍വീസുകള്‍ക്ക് വ്യാപക മാറ്റം വരും. പല കമ്പനികളും സമയക്രമം പരിഷ്‌ക്കരിക്കാന്‍ ഒരുങ്ങുകയാണ്. ചില സെക്ടറുകളിലെ സര്‍വീസുകള്‍ പൂര്‍ണകമായി റദ്ദാക്കുമെന്നും മറ്റ് ചിലയിടങ്ങളിലേക്ക് സമയത്തിലോ വിമാനങ്ങളുടെ എണ്ണത്തിലോ മാറ്റം വരുത്തേണ്ടി വരുമെന്നും എമിറേറ്റ്‌സ് എയര്‍ലെന്‍സ് അറിയിച്ചു.
നിലവില്‍ പ്രതിദിനം 1100 വിമാനങ്ങളാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി സര്‍വീസ് നടത്തുന്നത്. റണ്‍വേ അടച്ചിടുന്നത് 43 ശതമാനം സര്‍വീസുകളെ ബാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.