
ദുബായ്: പൊതുമാപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങള്‍ മുന്നൊരുക്കം ആരംഭിച്ചു. യു.എ.ഇ എമിഗ്രേഷന്‍ അധികൃതരുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ആഗസ്ത് ഒന്നു മുതല്‍ മൂന്നു മാസക്കാലമാണ് യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.
അനധികൃതമായി രാജ്യത്തു തങ്ങുന്ന ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ് ദീപ്സിങ് സൂരി അറിയിച്ചു.
മുന്‍ പൊതുമാപ്പ് ഘട്ടങ്ങളില്‍ ആവശ്യമായ സഹായ സഹകരണം നല്കിയ ഇന്ത്യന്‍ കൂട്ടായ്മകളുടെ പൂര്‍ണ സഹകരണം ഇക്കുറിയും തേടുമെന്നും അംബാസഡര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.