Currency

സോഫ്റ്റ്വെയർ തകരാർ; ജനറൽ മോട്ടോഴ്സ് 43 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിച്ചു

സ്വന്തം ലേഖകൻSaturday, September 10, 2016 8:44 am

ട്രക്ക്, കാര്‍, എസ്യുവി തുടങ്ങിയ ശ്രേണിയിലുള്ള വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത്. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന എയര്‍ ബാഗ് സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതാണു തിരിച്ചു വിളിക്കാൻ കാരണം.

 ന്യൂയോർക്ക്: 2014 നു ശേഷം ജനറൽ മോട്ടോർസിന്റെ വാഹനം വാങ്ങിയവരാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കുക. ഇക്കാലയളവിൽ ലോകമെങ്ങും വിറ്റഴിച്ച  43 ലക്ഷം വാഹനങ്ങള്‍ ജനറല്‍ മോട്ടേഴ്സ് തിരിച്ചു വിളിച്ചിരിക്കുകയാണ്. ട്രക്ക്, കാര്‍, എസ്യുവി തുടങ്ങിയ ശ്രേണിയിലുള്ള വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത്.

വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന എയര്‍ ബാഗ് സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതാണു തിരിച്ചു വിളിക്കാൻ കാരണം. സോഫ്റ്റ് വെയര്‍ സംവിധാനത്തിലെ പാളിച്ച മൂലം അപകടം സംഭവിക്കുമ്പോള്‍ എയര്‍ബാഗ് വിടരാതിരിക്കുന്നതിനു കാരണമായിരുന്നു. അടുത്തിടെ എയര്‍ ബാഗിലെ ഒരാള്‍ മരണപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തായി റിപ്പോര്‍ട്ട് വന്നിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x