Currency

അബുദാബിയില്‍ പാര്‍പ്പിട രേഖ ഇല്ലെങ്കില്‍ പാര്‍ക്കിങ്ങുമില്ല

സ്വന്തം ലേഖകന്‍Thursday, July 19, 2018 11:28 am

അബുദാബി: പാര്‍പ്പിട രേഖകളില്ലാത്തവര്‍ക്കു വില്ല പെര്‍മിറ്റുള്ളവര്‍ക്കു മാത്രമായി 24 മണിക്കൂറും റിസര്‍വ് ചെയ്തിരിക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം പിഴ. അബുദാബി ഗതാഗത വകുപ്പാണ് തലസ്ഥാന നഗരിയില്‍ എല്ലാ ഭാഗത്തും മവാഖിഫ് പാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നത്. ഓഗസ്റ്റ് 18 മുതലാണ് പുതിയ നടപടി. നിയമാനുസൃതമല്ലാതെ താമസിക്കുന്നവര്‍ക്കു വാഹന പാര്‍ക്കിങ്ങിനുള്ള മവാഖിഫ് പെര്‍മിറ്റ് റജിസ്റ്റര്‍ ചെയ്യാനും ആവില്ല.

വില്ല പെര്‍മിറ്റുള്ളവര്‍ക്കു മാത്രം റിസര്‍വ് ചെയ്തിരിക്കുന്ന നഗരത്തിലെ ചില ഏരിയകളില്‍ മവാഖിഫ് മെഷീനുകളും സ്ഥാപിച്ചിട്ടില്ല. ഷെയറിങ് അടിസ്ഥാനത്തിലും മറ്റും താമസിക്കുന്നവര്‍ പാര്‍ക്കിങ് മെഷീനുള്ള ഭാഗത്തെ മെഷീനില്‍ പണമടച്ച് അവിടെത്തന്നെ വാഹനം പാര്‍ക്കു ചെയ്യേണ്ടതായും വരുന്നു. ഈ ഭാഗത്തു താമസിക്കുന്നവരുടെ ഭവനങ്ങളിലെത്തുന്ന അതിഥികള്‍ക്കും സന്ദര്‍ശകര്‍ക്കും വാഹനത്തില്‍ പിഴ ടിക്കറ്റ് ലഭിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x