Currency

ദുബായ് മെട്രോ സ്റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പാക്കും

സ്വന്തം ലേഖകന്‍Saturday, July 21, 2018 11:31 am

ദുബായ്: ദുബായ് മെട്രോ സ്റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പാക്കും. ഇതിന്റെ ഭാഗമായി ഐഫോണില്‍ ഡെമോ സ്മാര്‍ട്ട്ടെക്‌നോളജിക്ക് ദുബായ് ആര്‍.ടി.എ രൂപം നല്‍കി. അന്ധത ബാധിച്ച നിശ്ചയദാര്‍ഢ്യ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ദുബായ് മെട്രോയുടെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന സ്മാര്‍ട്ട് സാങ്കേതിക പദ്ധതിയാണിത്. റാശിദിയ്യ മെട്രോ സ്റ്റേഷനിലാണ് ഇത് ആരംഭിച്ചിരിക്കുന്നത്.

നിശ്ചയദാര്‍ഡ്യ വിഭാഗത്തില്‍ പെടുന്നവരുടെ ഫോണില്‍ ഈ സംവിധാനം ഉണ്ടെങ്കില്‍, കവാടം മുതല്‍ എല്ലായിടങ്ങളിലും ബുദ്ധിമുട്ടൊന്നും കൂടാതെ യാത്ര ചെയ്യാന്‍ സാധിക്കും എന്നതാണ് ഈ സാങ്കേതിക സംവിധാനത്തിന്റെ മേന്‍മ. പദ്ധതി വിജയകരമാണെന്ന് തെളിഞ്ഞാല്‍ മറ്റു സ്റ്റേഷനുകളിലേക്കു കൂടി ഇതു വിപുലീകരിക്കാനാണ് പദ്ധതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x