Currency

യു.എ.ഇ വിസാ നിയമത്തില്‍ പ്രഖ്യാപിച്ച സമഗ്ര പരിഷ്‌കാരങ്ങള്‍ ഉടന്‍ നടപ്പാക്കും

സ്വന്തം ലേഖകന്‍Sunday, July 22, 2018 11:29 am

ദുബായ്: വിസാ നിയമത്തില്‍ പ്രഖ്യാപിച്ച സമഗ്ര പരിഷ്‌കാരങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് യു.എ.ഇ. വൈദഗ്ധ്യമുള്ളവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതുള്‍പ്പെടെയുള്ള പരിഷ്‌കരണ നടപടികള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. മെയ്, ജൂണ്‍ മാസങ്ങളിലായി യു.എ.ഇ മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങളുടെ പ്രയോഗവത്കരണം ഉടന്‍ ഉണ്ടാകുമെന്ന് അതോറിറ്റി അധികൃതര്‍ വെളിപ്പെടുത്തി. തൊഴിലെടുക്കുന്ന പ്രവാസികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും നിരവധി ഇളവുകള്‍ നല്‍കുന്നതാണ് പുതിയ മാറ്റം.

തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്‍കാലിക വിസ, വിസാ കാലാവധി പിന്നിട്ടവര്‍ക്ക് പിഴയില്ലാതെ മടങ്ങാനുള്ള അവസരം തുടങ്ങിയ ആനുകൂല്യങ്ങളള്‍ നേരത്തെ യു.എ.ഇ മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. 48 മണിക്കൂര്‍ നേരത്തേ ട്രാന്‍സിറ്റ് വിസ സൗജന്യമാക്കാനും യു.എ.ഇ തീരുമാനിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x