Currency

വനിതകളുടെ രാത്രി ഷിഫ്റ്റ്; പുതിയ നിര്‍ദേശങ്ങളുമായി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

സ്വന്തം ലേഖകന്‍Monday, July 30, 2018 11:54 am

കുവൈത്ത് സിറ്റി: കുവൈറ്റില്‍ വനിതകള്‍ രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നത് സംബന്ധിച്ച് മാന്‍പവര്‍ അതോറിറ്റി പുതിയ നിര്‍ദേശം പുറപ്പെടുവിച്ചു. ഹെല്‍ത്ത് കെയര്‍ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, നിയമസ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, മെഡിക്കല്‍ ലാബുകള്‍, നഴ്സറികള്‍, ഭിന്നശേഷിക്കാരുടെ കെയര്‍ സെന്ററുകള്‍, വ്യോമയാന സ്ഥാപനങ്ങള്‍, തിയറ്ററുകള്‍, ടിവിറേഡിയോ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനായി 24/7 പ്രവര്‍ത്തിക്കുന്ന കരാര്‍ സ്ഥാപനങ്ങള്‍, തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലുമുള്ള കൊമേഴ്സ്യല്‍ സ്റ്റോറുകള്‍, എന്നിവിടങ്ങളില്‍ രാത്രി ഷിഫ്റ്റ് ജോലികള്‍ നിയന്ത്രണവിധേയമാക്കും.

റമസാന്‍ ഒഴികെയുള്ള കാലങ്ങളില്‍ വനിതകള്‍ക്ക് ബാങ്കുകള്‍, റസ്റ്ററന്റുകള്‍, സന്നദ്ധസംഘടനകള്‍, കോഓപ്പറേറ്റീവ് സ്റ്റോറുകള്‍, വനിതാ സലൂണുകള്‍, ട്രാവല്‍ ഏജന്‍സികള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ അര്‍ധരാത്രിവരെ ഡ്യൂട്ടി ചെയ്യാം. പക്ഷേ അങ്ങനെ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന വനിതാ ജീവനക്കാരുടെ സുരക്ഷാ സംവിധാനവും വാഹന സൗകര്യവും തൊഴിലുടമയുടെ ഉത്തരവാദിത്തമായിരിക്കും.

വനിതകള്‍ക്ക് വേണ്ടി മാത്രമുള്ള സ്ഥാപനങ്ങളില്‍ പുരുഷന്മാര്‍ ജോലി ചെയ്യാന്‍ അനുവാദംമില്ല. കൂടാതെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ വനിതാ ജീവനക്കാര്‍ക്ക് രണ്ട് മണിക്കൂര്‍ മുലയൂട്ടല്‍ അവധി നല്‍കാന്‍ തൊഴിലുടമകള്‍ നല്‍കണം. ഭര്‍ത്താവ് മരണപ്പെടുന്ന സംഭവങ്ങളില്‍ മുസ്ലിം വനിതകള്‍ക്ക് നാലുമാസവും പത്തുദിവസവും ശമ്പളത്തോടുകൂടിയ അവധിയും തൊഴില്‍ ഉടമകള്‍ നല്‍കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x